കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ ക്ഷയരോഗവിമുക്ത പ്രതീക്ഷ പദ്ധതിയുടെ ഭാഗമാ യുള്ള നിക്ഷയ് ഷിവിര്‍ നൂറുദിന കര്‍മ്മ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിക്ഷയ് ഷിവിര്‍ പദ്ധതിയുടെ ഉദ്ഘാടനവും വാഹന പ്രചരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. വികസനകാര്യകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, മെമ്പര്‍മാരായ വിനീത, കെ. റഷീദ പുളിക്കല്‍, നസീമ ഐനെല്ലി തുടങ്ങിയവര്‍ സംസാരിച്ചു. മെഡി ക്കല്‍ ഓഫീസര്‍ ഡോ.സോഫിയ നിക്ഷയ്ഷിവിര്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് ആ രോഗ്യശുചിത്വ സമിതി കണ്‍വീനര്‍മാര്‍ ആശപ്രവര്‍ത്തകര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.