ഷോളയൂര്‍ : ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സുസ്ലോണ്‍ ഫൗണ്ടേഷന്‍ മെഡി ക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പോഷക പുനരധിവാ സ കേന്ദ്രത്തിനും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഉപകരണങ്ങളാണ് എത്തി ച്ചുനല്‍കിയത്. ഷോളയൂര്‍ ആശുപത്രിയില്‍ നടന്ന ഉപകരണകൈമാറ്റ ചടങ്ങ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. ജിഷ്ണു അധ്യക്ഷനായി. സുസ്ലോണ്‍ പ്രതിനിധി അഴക്മുരുകന്‍, നിരൈ ട്രസ്റ്റ് പ്രതിനിധി പരമേ ശ്വരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഷേര്‍ലി, മണി ചാവടിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.