ഷോളയൂര്‍ : മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മട്ടത്തുകാട് ഗവ. ട്രൈബല്‍ സ്‌കൂളില്‍ തമിഴ് വായനോത്സവം നടത്തി. യു.പി, ഹൈ സ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന വായനോത്സവത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കന്തസ്വാമി അധ്യക്ഷനായി. വിജയികള്‍ക്ക് സംസ്ഥാന കൗണ്‍സിലര്‍ എം. ഉണ്ണികൃഷ്ണന്‍ ക്യാഷ് അവാര്‍ഡ് നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.എസ് കാളിസ്വാമി, അധ്യാപകരായ ശെല്‍വകുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍ സില്‍ സെക്രട്ടറി കേശവന്‍ മാസ്റ്റര്‍, മട്ടത്തുകാട് ഹൈസ്‌കൂള്‍ അധ്യാപിക മഞ്ജുള എന്നിവര്‍ സംസാരിച്ചു.