പാലക്കാട് : ഡിജിറ്റല്‍ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനി ല്‍ നിന്നും പണം തട്ടിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പാലക്കാട് സൈബര്‍ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബീദര്‍ നവാദ് ഗിരി, ജന്‍വാദ റോ ഡിലെ സച്ചിന്‍ (29) ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങിനെ. ടെലികോം അധികൃതരെന്ന വ്യാ ജനേയാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടത്. മുംബൈ പൊലിസ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. പൊലിസ് വേഷം ധരിച്ച് വീഡിയോകോളില്‍ പ്രത്യപ്പെട്ട് മുംബൈ പൊലിസ് ഇന്‍സ്‌പെക്ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പരാതിക്കാര നില്‍ നിന്നും 1,35,50,000 രൂപയാണഅ തട്ടിയതെന്ന് പൊലിസ് പറയുന്നു. 55 ലക്ഷം രൂപ ചെന്നെത്തിയ വ്യാജവ്യാപാര സ്ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്ത സൈബര്‍ തട്ടിപ്പ് ശൃംഖലയിലെ പ്രധാനിയാണ് സച്ചിനെന്ന് പൊലിസ് പറഞ്ഞു.
വിവിധ മൊബൈല്‍ നമ്പറുകള്‍, ബാങ്കിംങ് ഇടപാട് വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടക-തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് പ്രതിയെ പാലക്കാട് സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലര കോടിയിലേറെ രൂപ വന്നുപോയതായി പ്രാഥമികമാ യി അറിയാന്‍ കഴിഞ്ഞെന്നും ബാക്കിയുള്ള വ്യാജ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വി വിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് പറഞ്ഞു. ജില്ലാ പൊലിസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിസിആര്‍ ബി ഡിവൈഎസ്പി പ്രസാദിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പാലക്കാട് സൈബര്‍ ക്രൈം പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.എസ് സരന്‍, എസ്.ഐമാരായ ജെ. ജമേഷ്, വി. രാജേ ഷ്, എ.എസ്.ഐ. എം.മനേഷ്, സിവില്‍ പൊലിസ് ഓഫിസര്‍ പി.വി പ്രേംകുമാര്‍ എന്നിവ രടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇത്തരം സൈബര്‍തട്ടിപ്പില്‍പെടാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകാതെ സമചിത്തതയോടുകൂടി പെരുമാറുക
അന്വേഷണഏജന്‍സിയെന്ന് പറഞ്ഞ് വിളിക്കുന്നവരോട് ഒരിക്കലും സാമ്പത്തിക, വ്യക്തിഗതവിവരങ്ങള്‍ കൈമാറാതിരിക്കുക
അന്വേഷണഏജന്‍സികള്‍ക്ക് സംശയമുള്ള ഏത് അക്കൗണ്ടും നിയമപരമായിയന്നെ മരവിപ്പിക്കാം.
അതുകൊണ്ടുതന്നെ നമ്മുടെ പണംകൈമാറാന്‍ അവര്‍ ഒരിക്കലും ആവശ്യപ്പെടില്ല.
തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ www cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.