തിരുവനന്തപുരം: കൗമരകലയുടെ കനകകിരീടം ചൂടി തൃശ്ശൂര്‍. 63-ാമത് സംസ്ഥാന സ് കൂള്‍ കലോത്സവത്തില്‍ അവസാനനിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്ത മാക്കിയത്. ഒരൊറ്റ പോയിന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയിന്റും പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാ ഗത്തില്‍ ഇരുടീമുകളും 482 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറി ക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂര്‍ 526, പാലക്കാട് 525 എന്നിങ്ങനെയാണ് പോയിന്റ് നില. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കേരള ത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സ്‌കൂള്‍ കലോ ത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂ ര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോ യിന്റുമായി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 21വര്‍ഷം കിരീടം കുത്തക യാക്കി റെക്കോര്‍ഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേയുള്ളൂ, 1000 പോയിന്റാണു ള്ളത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതാണ്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ്. സ്‌കൂളാണ് മൂന്നാമത്.