മണ്ണാര്‍ക്കാട് : മാലിന്യ മുക്തം നവകേരളം ജനകീയ കാംപെയിനിന്റെ ഭാഗമായ വലി ച്ചെറിയല്‍ വിരുദ്ധ കാംപെയിന്‍ നാഷണല്‍ സര്‍വീസ് സ്‌കീമും (എന്‍.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ കാമറാ ക്കണ്ണുകള്‍ പകര്‍ത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേര്‍ന്നാണ് എന്‍. എസ്.എസ്. ഈ പ്രവര്‍ത്തനം ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം എന്‍.എസ്.എസ് യൂണിറ്റുകളിലാണ് കാംപെയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തി ല്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ മാലിന്യക്കൂനകള്‍ കണ്ടാലോ അവ പകര്‍ ത്തി 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേ ക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എന്‍.എസ്.എസ് യൂണിറ്റിന് ജില്ലാതലത്തില്‍ പാരിതോഷികം നല്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!