കാരാകുര്‍ശ്ശി: കാരാകുര്‍ശ്ശി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ റിയാസ് നാലക ത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നട ത്തിയ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാംപ് സമാപിച്ചു. മുണ്ടംപോക്ക് പഞ്ചായ ത്ത് മൈതാനത്ത് നടന്ന സമാപനയോഗം മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫി സര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റിയാസ് നാലകത്ത് അധ്യക്ഷ നായി. വാര്‍ഡിലേയും പരിസരപ്രദേശങ്ങളിലേയും നൂറോളം വിദ്യാര്‍ഥികളാണ് ക്യാം പില്‍ പരിശീലനം നേടിയത്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ജേഴ്സിയും വിതരണം ചെയ്തു. ഒന്നാം വാര്‍ഡ് മെമ്പര്‍ ജയന്‍ മഠത്തില്‍, ബാലന്‍ മാസ്റ്റര്‍, എന്‍.അലി, മന്‍സൂര്‍ തെക്കേ തില്‍, ജസീറ സ്രാമ്പിക്കല്‍, ഭാസ്‌കരന്‍ തൊട്ടിയില്‍, ശരീഫ് പിലാത്തറ, ആബിദ് കല്ലടി, മൂസ കോല്‍ക്കാട്ടില്‍, മുസ്തഫ മുണ്ടംപൊക്കല്‍, സിദ്ദീഖ്, ഷമീര്‍, കാസിം, സക്കീര്‍, സലാം തച്ചമ്പാറ, പി.പി റാഷിദ് എന്നിവര്‍ സംസാരിച്ചു.