മണ്ണാര്‍ക്കാട് : ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഫോര്‍ റിസെന്റിലി റിട്ടേര്‍ഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ( ഫോര്‍ട്ടെ ) ഈ മാസം 16ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ലഘുലേഖാ കാംപെയിന്‍ നടത്തി. മണ്ണാര്‍ക്കാട് സബ് ട്രഷറി പരിസരത്ത് നടന്ന യോഗം ജില്ലാ കണ്‍വീനര്‍ പി. വിജയന്‍ മാ സ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രചരണ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഹംസ അന്‍ സാരി ചുരിയോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, ഉപജില്ലാ കണ്‍വീനര്‍ പി.സി സിദ്ധീഖ്, മുന്‍ എ.ഇ.ഒ. ഒ.ജി അനില്‍കുമാര്‍, പി. അബ്ദുറ ഹ്മാന്‍, എന്‍.വി ജാഫര്‍, എ.പി റെജി എന്നിവര്‍ നേതൃത്വം നല്‍കി.