പാലക്കാട് : എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജീവനക്കാരില്ലാത്തതില്‍ പ്രതിഷേധിച്ച് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പാലക്കാടുള്ള ജോയിന്റ് ഡയറക്ടര്‍ ഓഫി സില്‍ കുത്തിയിരുപ്പ് സമരം നടത്തി. എല്‍.എസ്.ജി.ഡി. വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നീ പോസ്റ്റുകളില്‍ സ്ഥിര ജീവനക്കാരില്ലാത്തതിനാല്‍ പദ്ധതിപ്രവര്‍ത്തന സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ആരംഭിക്കാന്‍ കഴി യാത്ത സ്ഥിതിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം പറഞ്ഞു. വകുപ്പ് മന്ത്രിയും ഡയറക്ടര്‍ ഉള്‍പ്പെടെ യുള്ളവരെയും കാര്യങ്ങള്‍ അറിയിച്ചിട്ടും പരി ഹാരമാവാത്തതിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും ചേര്‍ന്ന് ജില്ലാ തദ്ദേശ വകുപ്പ് ജോ യിന്റ് ഡയറക്ടര്‍ ഓഫീസിലെത്തി പ്രതിഷേധിച്ചത്.
രാവിലെ 11ന് തുടങ്ങിയ പ്രതിഷേധം ഉച്ചകഴിഞ്ഞ് മൂന്നര മണിവരെ നീണ്ടു. വെള്ളിനേ ഴി പഞ്ചായത്തിലെ എ.ഇക്ക് അധിക ചുമതല നല്‍കി തച്ചനാട്ടുകരയിലേക്ക് നിയോഗിച്ച് ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളിലായി രണ്ട് എ.ഇമാരാണ് നിലവിലുള്ളത്. മി ക്ക പഞ്ചായത്തുകളിലും ബ്ലോക്കിലും ജീവനക്കാരുടെ ക്ഷാമം പദ്ധതി പ്രവര്‍നങ്ങളെ അപ്പാടെ അവതാളത്തിലാക്കിയിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ്, ജനപ്രതിനിധികളായ പി.മന്‍സൂ റലി, ആറ്റ ബീവി, സി.പി സുബൈര്‍, ബീന മുരളി, എ.കെ വിനോദ്, കെ.പി ഇല്യാസ്, പി. രാധാകൃഷ്ണന്‍, ബിന്ദു കൊണ്ടത്ത്, എം.സി രമേഷ്, എം.സി രമണി, സി.പി ജയ, പി.എം ബിന്ദു, പി.ടി സഫിയ തുടങ്ങിയവര്‍ പങ്കെടുത്തു.