അഗളി : അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേ റ്റീവ് യൂണിറ്റും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ആരോഗ്യ പ്രവര്‍ത്ത കര്‍ക്കായി ഏകദിന പാലിയേറ്റീവ് പരിചരണ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സനോജ് ഉദ്ഘാടനം ചെയ്തു. ഷോളയൂര്‍ പഞ്ചായത്തില്‍ കിടപ്പിലായ രോഗികള്‍ക്ക് അംഗപരിമിത സര്‍ട്ടിഫിക്കറ്റ് നല്‍കിയതു പോലെ അട്ടപ്പാടിയിലെ മുഴുവന്‍ കിടപ്പുരോഗികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ബൃഹദ് പദ്ധതി തയാറാക്കി വരുന്നതായി അദ്ദേഹം അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് പത്മനാഭന്‍ അധ്യക്ഷനായി. സംസ്ഥാന പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ എം.എ പ്രവീണ്‍ ക്ലാസെടുത്തു. സ്റ്റാഫ് നഴ്‌സ് ഗ്ലാഡിസ്, നഴ്‌സിംങ് സൂപ്രണ്ട് ടാര്‍ജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. കാളിസ്വാമി, പി.ആര്‍.ഒ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, എം.എല്‍.എസ്.പി. നഴ്‌സു മാര്‍, ആശാപ്രവര്‍ത്തകര്‍, കോട്ടത്തറ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.