മണ്ണാര്‍ക്കാട് : രുചിവിഭവങ്ങളുടെ വൈവിധ്യം തീര്‍ത്ത് ഡാസില്‍ അക്കാദമിയില്‍ വി ദ്യാര്‍ഥികളുടെ ഭക്ഷ്യമേള. കുട്ടികള്‍ക്കുള്ള പോഷകാഹാരം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌പൈസ് ഇറ്റ് അപ് എന്ന പേരില്‍ ഭക്ഷ്യമേള ഒരുക്കിയത്്. ടി.ടി.സി, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ പഠിക്കുന്ന 60 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു.
റൈസ് ഐറ്റംസ്, ഡെസേര്‍ട്ട്‌സ്, സാന്‍ഡ് വിച്ച് ആന്‍ഡ് സാലഡ്‌സ്, സ്റ്റീംഡ് ഐറ്റംസ് എന്നിങ്ങനെയുള്ള വിഭാഗത്തിലായിരുന്നു മത്സരം. ഇന്ത്യന്‍, ചൈനീസ് കോണ്ടിനന്റല്‍, പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ മേളയില്‍ ഇടംപിടിച്ചിരുന്നു. കപ്പയും മീന്‍കറിയും മുതല്‍ നാവില്‍ രുചിയുടെ മേളം തീര്‍ക്കുന്ന നിരവധി വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ മത്സരത്തിനായി തയ്യാറാക്കിയെത്തിച്ചത്. വിഭവങ്ങള്‍ തയ്യാറാക്കിയതും അതിന്റെ ചേ രുവകള്‍ സംബന്ധിച്ചെല്ലാം തിരക്കിയ ശേഷമാണ് വിധികര്‍ത്താക്കള്‍ മാര്‍ക്കു നല്‍കിയത്.
സെലിബ്രിറ്റി ഷെഫ് തെസ്‌നിം അസീസ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. മോണ്ടിസോറി, പ്രീപ്രൈമറി, ഫാഷന്‍ ഡിസൈനിംഗ് വിഭാഗങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ങ്ങള്‍ നേടി. വിദ്യാര്‍ഥികളായ ജിന്‍ഷ, ഷബ്‌ന ഷെറിന്‍, അസ്‌ന, സുല്‍ഫത്ത് എന്നിവര്‍ ഒന്നിലധികം മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചു. ഇവര്‍ക്കും പങ്കെടുത്ത വിദ്യാര്‍ഥി കള്‍ക്കുമെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഡാസില്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ്, അധ്യാപകരായ ഹസീന, റജീന ഷാഹുല്‍, സി.കെ നീതു, കെ.പി സാമിറ തുടങ്ങിയവര്‍ മേളക്ക് നേതൃത്വം നല്‍കി.