മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തില്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷയാകും. എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, കെ.ശാന്തകുമാരി, കെ. പ്രേംകുമാര്‍, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി 20ലക്ഷം രൂപ ചെലവിലാണ് ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും ഭര ണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ചെറൂട്ടി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.