പാലക്കാട് : ഹോം ഓട്ടമേഷനിലെ ഐ.ഒ.ടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍ മാണം സാധ്യതകളും പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാംപ് സമാപിച്ചു. ജില്ലയിലെ 135 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാംപില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിങ് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 98 കുട്ടികള്‍ പറളി പി.എച്ച്.എസ്.എസില്‍ നടന്ന ക്യാംപില്‍ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാ നം ഐ.ഒ.ടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകള്‍ തയ്യാറാ ക്കലാണ് ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാംപിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികള്‍ പൂര്‍ത്തീകരിച്ച പ്രൊജക്ട്. വീടുകളിലെ ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും, പാചകവാതക ചോര്‍ച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയ ന്ത്രിക്കാനും കഴിയുന്ന മൊബൈല്‍ ആപ്പുകള്‍ എല്ലാ ക്യാംപ് അംഗങ്ങളും തയ്യാറാക്കി.

പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കിയ റോ ബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചി ട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ബ്ലെന്‍ഡര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെ ടുത്തിയുള്ള ത്രീ ഡി അനിമേഷന്‍ നിര്‍മ്മാണമായിരുന്നു ജില്ലാ ക്യാംപില്‍ അനിമേഷന്‍ വിഭാഗത്തിലെ കുട്ടികളുടെ പ്രവര്‍ത്തനം. മനുഷ്യന്‍ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തില്‍ താമസിക്കുന്ന ഒരാള്‍ നമ്മുടെ ഗ്രഹത്തിലേക്ക് ടൂര്‍ വന്നാല്‍ നമ്മള്‍ ഒരുക്കി വെക്കുന്ന കാഴ്ചകളായിരു ന്നു അനിമേഷന്റെ തീം.

ത്രീ ഡി അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്‌സചറിങ്ങ് സ്‌കള്‍പ്‌റിങ്, റിഗ്ഗിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിയതിന് ശേഷമാണ് കുട്ടികള്‍ സ്വന്തമായി അനിമേഷന്‍ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്ത വരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 10 കുട്ടികള്‍ സംസ്ഥാന ക്യാംപില്‍ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്ത് ഓണ്‍ലൈനായി ക്യാംപ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!