തിരുവനന്തപുരം: കേരള ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എ ണ്ണത്തില്‍ സമീപകാലത്ത് ഉണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷി കളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി 1ന് വെക്കേഷന്‍ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ കേസുകള്‍ പരിഗണി ക്കും.

രണ്ടു ഉപലോകായുക്തമാരുടെയും അഭാവത്തില്‍ ആഗസ്റ്റ് മുതല്‍ ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ ആണ് സിംഗിള്‍ ബെഞ്ച് കേസുകള്‍ പരിഗണിച്ചു വരുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ 270 പുതിയ കേസുകള്‍ ആണ് സിംഗിള്‍ ബെഞ്ചില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. തത്ഫലമായി 2024 ലെ പുതിയ കേസുകളുടെ ഫയലിംഗ് 362 കഴി ഞ്ഞു. സ്വത്തുവിവരം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരു ത്തിയ 791 പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്ത തിന്റെ അടിസ്ഥാനത്തില്‍ ഇക്കാലയളവില്‍ നോട്ടീസ് അയച്ചു.

രണ്ടു ഉപലോകായുക്തമാര്‍ കൂടി സ്ഥാനം ഏല്‍ക്കുന്നതോടുകൂടി കേരള ലോകായു ക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് പ്ര തീക്ഷിക്കുന്നു. സഹകരണ സൊസൈറ്റികളിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ കെടുകാര്യസ്ഥത, ലാന്‍ഡ് ടാക്‌സ് സ്വീകരിക്കുന്നതും പോക്കുവരവ് ചെയ്യുന്നതും നിരസിക്കല്‍, സഹകരണ സൊസൈറ്റികളുടെയും സഹകരണ ബാങ്കുകളുടെയും ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പൊലിസ് അതിക്രമം എന്നിവയെല്ലാം പരാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഫയലി ങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍ പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകാ യുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കു കയോ ചെയ്യാം. ക്യാമ്പ് സിറ്റിംഗ് നടക്കുന്ന കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ അന്നേ ദിവസം പുതിയ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300362, 2300495.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!