മണ്ണാര്‍ക്കാട്: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ‘കരുതലും കൈ ത്താങ്ങും’ മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തില്‍ ആകെ ലഭിച്ചത് 394 പരാതികള്‍. ഇതില്‍ 166 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേന ലഭിച്ചതാണ്. 228 പരാതികള്‍ അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍ തത്സമയവും ലഭിച്ചു. 133 പരാതികളില്‍ പരാതിക്കാര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേ ക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാ റിലേക്ക് കൈമാറും. മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നഅദാലത്തില്‍ എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. ശാന്ത കുമാരി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി മുഹ മ്മദ് സലീം (തച്ചനാട്ടുകര), പി.എസ് രാചമന്ദ്രന്‍ മാസ്റ്റര്‍ (കരിമ്പ), ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഡെപ്യൂട്ടി കളക്ടര്‍ സച്ചിന്‍ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.
അനുവദിച്ചത് 45 മുന്‍ഗണനാ കാര്‍ഡുകള്‍
‘കരുതലും കൈത്താങ്ങും’ മണ്ണാര്‍ക്കാട് താലൂക്ക് അദാലത്തില്‍ 45 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കല്ലടി എം.ഇ എസ് കൊളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും കാര്‍ഡുകള്‍ നല്‍ കി. ഗുരുതര രോഗ ബാധിതരായ അഞ്ച് പേരുടെ അപേക്ഷ അദാലത്ത് ദിനത്തില്‍ സ്വീ കരിച്ച് കാര്‍ ഡ് കൈമാറി. 15 മഞ്ഞ കാര്‍ഡും 30 പിങ്ക് കാര്‍ഡും ആണ് വിതരണം ചെയ്ത ത്.
പട്ടാമ്പി താലൂക്ക് അദാലത്ത് 26 ന്
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പട്ടാമ്പി താലൂക്ക്തല അദാലത്ത് ഡിസംബര്‍ 26 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് അദാലത്ത് ആരംഭിക്കും.