മണ്ണാര്‍ക്കാട് : സ്വന്തമായി അഞ്ചു സെന്റ് ഭൂമിയും അതില്‍ താമസിക്കാന്‍ ഒരു വീടും വേണമെന്ന ആവശ്യവുമായാണ് അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ശാന്തമ്മ (61) മണ്ണാര്‍ ക്കാട് കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തിന് എത്തിയത്. മൂവാറ്റുപുഴ സ്വദേശിനിയായിരുന്ന ശാന്തമ്മ 39 വര്‍ഷം മുമ്പ് വിവാഹിതയായി മണ്ണാര്‍ക്കാട് എത്തി യതാണ്. ഭര്‍ത്താവും രണ്ടു മക്കളും ആണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ ത്താവും മകനും മരണപ്പെട്ടു. മകളെ അട്ടപ്പാടിയിലേക്ക് വിവാഹം ചെയ്തയച്ചു. ഇതിനി ടെ മകള്‍ പുഴയില്‍ വീണ് മരണപ്പെട്ടു. ഇതോടെ മകളുടെ രണ്ടു മക്കളും ശാന്തമ്മയുടെ സംരക്ഷണയിലായി. ഒരു പേരക്കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ വിവാഹം ചെയ്ത് അയച്ചു. മറ്റൊരു പേരക്കുട്ടി അട്ടപ്പാടിയിലെ അഗതികളായ വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ താമസിച്ച് പത്താംതരത്തില്‍ പഠിക്കുകയാണ്.
കുറച്ചുകാലങ്ങളായി ഭിക്ഷ എടുത്താണ് ശാന്തമ്മയുടെ ഉപജീവനം. ഇത്രയും കാലം വാട ക വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. വാടക നല്‍കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ മണ്ണാര്‍ക്കാട് പെരുമ്പടാരി ഭാഗത്ത് കടത്തിണ്ണയിലാണ് കഴിയുന്നത്. നിരവധി തവണ വിവിധ വകുപ്പുകളില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും വീടോ സ്ഥലമോ ലഭി ച്ചില്ലെന്ന പരാതിയുമായാണ് ശാന്തമ്മ അദാലത്തില്‍ എത്തിയത്. ശാന്തമ്മയുടെ പരാതി മന്ത്രി എം. ബി രാജേഷ് കേട്ടു. അതി ദരിദ്ര വിഭാഗത്തില്‍പ്പെട്ട ശാന്തമ്മയുടെ ഉപജീവ നവും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ കടമയാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള വിഹിതം ഉപയോഗിച്ച് വീട് വെച്ച് നല്‍കിയോ വാടകക്ക് വീട് നല്‍കിയോ ഇവര്‍ക്ക് സുരക്ഷിതമായ കേന്ദ്രം ഉറപ്പാ ക്കണം എന്ന് മന്ത്രി എം ബി രാജേഷ് മണ്ണാര്‍ക്കാട് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.