മണ്ണാര്‍ക്കാട് : കാലങ്ങളായുള്ള പരാതിക്കും മിനിറ്റുകള്‍ക്കുള്ളില്‍ കരുതലും കൈതാ ങ്ങും അദാലത്തില്‍ പരിഹാരം. മണ്ണാര്‍ക്കാട് ജി.എം.യു. പി. സ്‌കൂള്‍ കെട്ടിടത്തിനും പൊ തുജനങ്ങള്‍ക്കും ഭീഷണിയായ 40 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ടാള്‍ പൊക്കമുള്ള മതില്‍ പൊളിക്കലായിരുന്നു പാറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദ്, വട ക്കുംപുറം അച്ചിപ്ര വീട്ടില്‍ എം.പി ഹംസ എന്നിവരുടെ പരാതി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയാണ് അദാലത്തില്‍ ഈ പൊതു വിഷയം സംബന്ധിച്ച പരാതി പരിഗണിച്ചത്. പരാതി പരിശോധിച്ച ശേഷം മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ജീര്‍ ണാവസ്ഥയിലുള്ള ചുറ്റുമതില്‍ പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. മതിലിനോട് ചേര്‍ന്നുള്ള പൊലിസ് സ്റ്റേഷന്‍ പരിസരത്തെ അപ കടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഈ ആവശ്യവുമായി നഗരസഭയടക്കം ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ല. സോഷ്യല്‍ ഫോറസ്ട്രി, പൊതുമരാമത്ത്, തദേശ സ്വയംഭരണം വകുപ്പുകളുടെ ഏകോപനം കണ ക്കിലെടുത്ത് മൂന്നു വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുമിച്ച് വിളിച്ചു ചേര്‍ത്ത മന്ത്രി ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. മരങ്ങള്‍ മുറിച്ച് മാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രി ക്ക് നിര്‍ദേശം നല്‍കി. മണ്ണാര്‍ക്കാട് നഗരസഭയും പൊതുമരാമത്ത് കെട്ടിട വിഭാഗവും ചേര്‍ന്ന് മതില്‍ പൊളിച്ചു മാറ്റുകയും ചെയ്യും.