കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലക്കാട് ജില്ലാ മൊബൈല്‍ ഒപ്താല്‍ മിക് യൂണിറ്റിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരി ശോധന തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു. അമ്പലപ്പാറ ഇരട്ടവാരിയി ല്‍ നടന്ന ക്യാപ് പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം അധ്യക്ഷനായി. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി സംസാരിച്ചു. ഗവ.ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. ഗീത ബോധവല്‍കരണ ക്ലാസ്സെടുത്തു. മെ ഡിക്കല്‍ ഓഫിസര്‍ ഡോ. സോഫിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ പി.വിനോദ്, ടി.ഹബീബത്ത്, ഓറ്റോമെട്രിസ്റ്റ് ഹാജറ, എം.എല്‍.എസ്.പി മഞ്ജുള എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ക്യാംപില്‍ നൂറില ധികം പേര്‍ പങ്കെടുത്തു.