മണ്ണാര്‍ക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലും അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാന റുകളും കൊടിതോരണങ്ങളും നഗരസഭാതല സ്‌ക്വാഡിന്റ നേതൃത്വത്തില്‍ നീക്കം ചെയ്തു. നാലുദിവസങ്ങളിലായി നടത്തിയ തുടര്‍നടപടികളുടെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളുമുള്‍പ്പെടെ 206 എണ്ണം നീക്കംചെയ്തതായി അധികൃതര്‍ അറിയിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കേസെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെല്ലിപ്പുഴ മുതല്‍ എം.ഇ.എസ്. കല്ലടി കോളേജുവരെയുള്ള നഗരഭാഗത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ടത്, കുന്തി പ്പുഴ ബൈപ്പാസ് റോഡ്, അരകുറുശ്ശി ഭാഗം, നെല്ലിപ്പുഴ-തെങ്കര റോഡ്, കോടതിപ്പടി-ഗോവിന്ദപുരം റോഡ്, ശിവന്‍കുന്ന് , വടക്കുമണ്ണം ഭാഗങ്ങളിലെല്ലാം ജീവനക്കാരും ഉദ്യോഗസ്ഥരുമെത്തി വിവിധദിവസങ്ങളിലായി ഇവ നീക്കംചെയ്തു. വാഹനങ്ങളുടെ കാഴ്ച്ചമറച്ചും അപകടകരമായി നിന്നിരുന്നവയെല്ലാം ഇതിലുള്‍പ്പെട്ടിരുന്നു. നഗരസഭാ സെക്രട്ടറി എം. സതീഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ച സ്‌ക്വാഡില്‍ റവന്യൂ, ആരോഗ്യം, സാങ്കേതികവിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!