അലനല്ലൂര്‍: വിവിധ സായുധ സേനകളില്‍ നിയമനം ലഭിച്ച സഹപാഠികള്‍ക്ക് ന്യൂ ലൈഫ് സ്‌റ്റൈല്‍ ജിം ക്ലബ് അംഗങ്ങള്‍ സ്വീകരണം നല്‍കി.കേരള പൊലിസില്‍ നിയമനം ലഭിച്ച എ. അനസ്, കെ.ടി. സാദിഖ്, സി.അര്‍.പി.എഫില്‍ ജോലി നേടിയ കെ. അഖില്‍, കെ.ടി. റാശിഖ്, ബി.എസ്.എഫില്‍ നിയമനം ലഭിച്ച എല്‍. ടിജോ, വി. ഫര്‍ഹാന്‍ എന്നിവര്‍ക്ക് പരിശീലകന്‍ അബ്ദുല്‍ ഗഫൂര്‍ ഉപഹാരം നല്‍കി. സി. റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി. സുജേഷ്, വി. മുഹമ്മദ് മാസ്റ്റര്‍, ഇബ്‌നു അലി എടത്തനാട്ടുകര, നസീര്‍, നിഷാദ് എന്നിവര്‍ സംസാരിച്ചു.