കോട്ടോപ്പാടം : വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷിക്കാന്‍ നടത്തിയ വിദ്യാര്‍ഥി യുടെ സമയോചിതമായ ഇടപെടലിന് കയ്യടിച്ച് നാടും വിദ്യാലയവും. രണ്ട് പേരുടെ ജീവനുരക്ഷയായ ആ പ്രവര്‍ത്തനത്തിന് അഭിനന്ദനപ്രവാഹമാണ്. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് സിദാനാണ് കൂട്ടുകാ രായ മുഹമ്മദ് റാജിഹ്, ഷഹജാസ് എന്നിവരെ വൈദ്യുതി അപകടത്തില്‍ നിന്നും രക്ഷി ച്ചത്. ഇന്നലെ കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
കോട്ടോപ്പാടം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് സിദാനും, റാജിഹും. ഷഹ ജാസ് ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് സ്‌കൂളിലെത്തു ന്നതിനായി ബസ് കാത്ത് ബസ് സ്റ്റോപില്‍ നില്‍ക്കുകയായിരുന്നു മൂവരും. ഇതിനിടെ റാജിഹ് പ്ലാസ്റ്റിക് പാത്രം തട്ടിക്കളിക്കുകയും ഇത് സമീപത്തെ പറമ്പിലേക്ക് വീണപ്പോള്‍ എടുക്കാനായി മതിലില്‍ കയറി. ഇതിനിടെ പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി തൂണിലെ ഇലക്ട്രിക് ഫ്യൂസുകള്‍ക്കിടയില്‍ കുട്ടിയുടെ വലതുകൈ കുടുങ്ങി. ഇടതു കൈകൊണ്ട് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ഷഹജാസ് കാലി ല്‍പിടിച്ച് വലിച്ച് താഴെയിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുകണ്ട സിദാന്‍ സമീപത്തു ണ്ടായിരുന്ന മരക്കഷ്ണം കൊണ്ട് അടിയ്ക്കുകയായിരുന്നു. ഇതോടെ പിടിവിട്ട് ഇരുവരും വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാജിഹിന് കൈക്കും മുഖത്തും നിസാര പരിക്കേറ്റു. ഷഹജാസിനും കാര്യമായ പരിക്കില്ല. സിദാ ന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തത്തില്‍ നിന്നാണ് കൂട്ടു കാര്‍ രക്ഷപ്പെട്ടത്.
കൊടുവാളിപ്പുറം കല്ലായത്ത് വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്-ഫാത്തിമത്ത് സുഹറ ദമ്പതികളു ടെ മകനാണ് മുഹമ്മദ് സിദാന്‍. മുത്തനില്‍ സലീം-ഹസനത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് റാജിഹ്. പൂവ്വത്തുംപറമ്പില്‍ യൂസഫ്- ജുസൈല ദമ്പതികളുടെ മകനാണ് ഷഹ ജാസ്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ സ്വന്തം ജീവന്റെ അപകടംപോലെ വകവെയ്ക്കാതെ സിദാന്‍ കാണിച്ച ധീരയേയും മനസാന്നിദ്ധ്യത്തേയും സ്‌കൂള്‍ പി.ടി. എയും സറ്റാഫ് കൗണ്‍സിലും അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, പ്രധാന അധ്യാപകന്‍ ശ്രീധരന്‍ പേരഴി, മാനേജര്‍ കല്ലടി റഷീദ്, സ്‌കൂള്‍ പി.ടി.എ. പ്രസി ഡന്റ് കെ.ടി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി. ഗിരീഷ്, സീനിയര്‍ അസിസ്റ്റന്റ് കെ.എസ് മനോജ്, സീനിയര്‍ അധ്യാപകന്‍ പി.മനോജ്, കെ. മൊയ്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുട്ടിയെ നേരില്‍ വിളിച്ച് അഭിനന്ദിച്ചു.