അഗളി: അട്ടപ്പാടി പാടവയല്‍ സെന്താമലക്ക് സമീപത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2320 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 11 പ്ലാസ്റ്റിക് ബാരലുകളിലായാണ് ചാരായം നിര്‍മിക്കുന്നതിനുള്ള വാഷ് സൂക്ഷിച്ചിരുന്നത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ സ്‌പെ ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് അഗളി എക്‌സൈസ് റെയ്ഞ്ച് സംഘം പരിശോ ധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്)മാരായ വി.എസ് ബാബു, കെ. ആനന്ദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡി.ആര്‍ കവിതാറാണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാ രായ എ.കെ രജീഷ് , എ.കെ സുധീഷ് കുമാര്‍, കെ.സുധീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെ ടുത്തു.