മണ്ണാര്‍ക്കാട്: കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ മര്‍ക്കസ് ദഅവ വിദ്യാര്‍ഥിനി ഘടകമായ ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്മെന്റ് (ഐ.ജി.എം) ജില്ലാ സമിതിയുടെ നേതൃത്വത്തിലുള്ള ‘റെസിലിയന്‍സിയ ‘ ഗേള്‍സ് കോണ്‍ക്ലേവ് ‘ 23ന് അലനല്ലൂരില്‍ നടത്തുമെന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അലയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എന്‍.എം മര്‍ക്കസ് ദഅവ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. പുതിയ കാലത്ത് വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രതിസന്ധി കളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, സ്വത്വം നിലനിര്‍ത്തി അവയെ നേരിടാന്‍ കെല്‍പ്പുള്ള വര്‍ ആക്കുകയുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സെഷനുകളില്‍ കെ.എന്‍.എം., ഐ.ജി.എം. ഭാരവാഹികള്‍ സംസാരിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ നടത്തുന്ന പരിപാടിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400ധികം പേര്‍ പ ങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പൂക്കാടഞ്ചേരി, സെക്രട്ടറി റിയാസുദ്ദീന്‍ സുല്ലമി, എം.ജി.എം ഭാരവാഹി റഹിയാനത്ത്, ഐ.ജി.എം ജില്ലാ പ്രസിഡന്റ് ഷാന തസ്നി, സെക്രട്ടറി ഷഹബാനത്ത്, ജോയിന്‍ സെക്രട്ട റിമാരായ അസ്നജാസ്മിന്‍, സഹല തുടങ്ങിയവര്‍ പങ്കെടുത്തു.