അനുബന്ധപ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍
മണ്ണാര്‍ക്കാട് : പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നെല്ലിപ്പുഴ യോരത്ത് പുതിയ പാര്‍പ്പിട സമുച്ചയമൊരുങ്ങുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു. നൊട്ടമല വളവിന് താഴെ പൊതുമരാമത്ത് വകുപ്പി ന്റെ പക്കലുള്ള 13.3 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നേര ത്തെ ഇവിടെ പൊതുമരാത്ത് വകുപ്പിന്റെ ലോക്കല്‍ വര്‍ക്സ് ഓഫീസാണ് പ്രവര്‍ത്തിച്ചി രുന്നത്. ഈ കെട്ടിടം കാലപ്പഴക്കത്താല്‍ നശിച്ചതോടെയാണ് ഇവിടെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നതിന് മരാമത്ത് വകുപ്പ് പദ്ധതിയിട്ടത്. ഇത് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.
2018 നവംബര്‍ 27ന് ഇതിന് 1.40 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തുടര്‍ന്ന് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷം 2021 ഒക്ടോബര്‍ 17നാണ് പാര്‍പ്പിട സമുച്ചയ നിര്‍മാണം ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ നിര്‍മാ ണം നാളുകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. ചുറ്റുമതില്‍ നിര്‍മാണം പുരോഗമിക്കു കയാണ്. പെയിന്റിങ് ജോലികളും അവശേഷിക്കുന്നുണ്ട്. ഇതെല്ലാം അടുത്തമാസം പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് നിലകളിലായി നാല് ക്വാര്‍ട്ടേഴ്സുകളാണ് നിര്‍മിച്ചിട്ടുള്ളത്. മുകളിലേക്ക് ഒരു നില കൂടി പണിയാനാകും വിധമാണ് കെട്ടിടം രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും അടിയിലാണ് വാഹനപാര്‍ക്കിങ്ങിന് സൗകര്യം. ഓരോ ക്വാര്‍ട്ടേഴ്സിനും 60 മീറ്റര്‍ സ്‌ക്വയര്‍ വീതം വിസൃതിയുണ്ട്. 104 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയിലാണ് പാര്‍ക്കിങ് ഏരിയ ഉള്ളത്. പൊതുമരാമത്ത് വകുപ്പ് നിരത്ത്, പാലം, കെട്ടിടം വിഭാഗം മണ്ണാര്‍ക്കാട് ഓഫിസുകളില്‍ ജോലി ചെയ്യുന്ന മറ്റുജില്ലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് പുതിയ പാര്‍പ്പിട സമുച്ചയം ഗുണകരമാകും. കൂടാതെ സര്‍ക്കാരിന് വരുമാനവും ലഭിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫിസുകളില്‍ പുറം ജില്ലകളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് നഗരങ്ങളിലേതുപോലെ ഉദ്യോഗസ്ഥ ര്‍ക്കായുള്ള വര്‍ക്കിങ് ഹോസ്റ്റല്‍ സംവിധാനം മണ്ണാര്‍ക്കാട് പ്രദേശത്തില്ല. സര്‍ക്കാര്‍ മേഖലയില്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ആകെയുണ്ടായിരുന്നത് സിവില്‍ സ്റ്റേഷന് സമീപത്തെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സുകളാണ്. ഓടുമേഞ്ഞ ഈ കെട്ടിടങ്ങളില്‍ പലതും നശിച്ചുപോയി. ഇതിനാല്‍ തന്നെ മറ്റുജില്ലക്കാരായ ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്വകാര്യ വാടകമുറികളേയോ ക്വാര്‍ട്ടേഴ്സുകളെയോ ആശ്രയിക്കേണ്ടി വരികയാണ്.