മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തില്‍ അസി. എഞ്ചിനീയറെ നിയമിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഭരണസമിതി അംഗങ്ങളുടെ നേതൃ ത്വത്തില്‍ എല്‍.എസ്.ജി.ഡി. വിഭാഗം ഉദ്യോഗസ്ഥരെ ഉപരോധിച്ചു. കഴിഞ്ഞ നാലുമാസ ത്തോളമായി ഇവിടെ അസി.എഞ്ചിനീയര്‍ ഇല്ല. 2024- 25 വാര്‍ഷിക പദ്ധതിയില്‍ 117 പദ്ധ തികളും സ്പില്‍ ഓവര്‍ നൂറോളം പദ്ധതികളും നിര്‍വഹണം നടത്തേണ്ടത് ഈ ഉദ്യോഗ സ്ഥനാണ്. ഇതുവരെയായിട്ടും ഒരു പദ്ധതി പോലും ടെന്‍ഡര്‍ ചെയ്തിട്ടില്ല. എസ്റ്റിമേറ്റ് എടു ക്കാത്ത പദ്ധതികളുമുണ്ട്. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
ഇന്ന്ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗങ്ങളും ജില്ലാ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ പദ്ധതി അവലോകനത്തിന് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയിരുന്നു. ഈയോഗത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ സമയത്താണ് ഉദ്യോഗസ്ഥരെ ഭരണസമിതി അംഗങ്ങള്‍ തടഞ്ഞത്. വിഷയത്തിന് പരിഹാരം കാണാ തെ ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയര്‍ വിഭാഗം തുറക്കേണ്ടതില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ജില്ലാ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ സാം വൈദ്യനാ ഥന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. താല്‍ക്കാലികമായി അസി. എഞ്ചിനീയറെ നിയമി ക്കാന്‍ ഭരണസമിതിക്ക് അനുമതി നല്‍കി.
എസ്റ്റിമേറ്റ് എടുത്ത പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ സാങ്കേതിക അനുമതി നല്‍കി ടെന്‍ഡ ര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥരുടെ കുറവുകാരണം നിര്‍ത്തിവെച്ച പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കാമെന്നും ജില്ലാ എക്‌സിക്യുട്ടിവ് എഞ്ചി നീയര്‍ അറിയിച്ചപ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സ്ഥിരം സമിതി അധ്യക്ഷരായ ചെറുട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷ്‌റ, അംഗങ്ങളായ പി.വി കുര്യന്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന്‍ വടശ്ശേരി, ആയിഷ ബാനു കാപ്പില്‍, ഓമന രാമചന്ദ്രന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2024/12/EDITED-PORTAL-AD-copy-1050x252.jpg)