കോട്ടോപ്പാടം : അരിയൂര്‍ ബാങ്കില്‍ നടന്നത് വലിയ സാമ്പത്തിക തട്ടിപ്പാണെന്നാരോ പിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ ബാങ്കിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇടപാടുകാരുടെ നിക്ഷേപ ങ്ങള്‍ തിരികെ ലഭ്യമാക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് നാടിനൊപ്പം പാര്‍ട്ടി ഏറ്റെ ടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി നടത്തിയത് മുസ്‌ലിം ലീഗ് നേതൃ ത്വം അറിഞ്ഞുകൊണ്ടാണെന്നും അഴിമതിക്കെതിരെ കണ്ണടച്ച് രാഷ്ട്രീയ ഒത്തുതീര്‍ പ്പിന് സി.പി.എം. തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിയൂര്‍ ബാങ്കിലെ വിഷയം സഹകരണമേഖലയ്ക്ക് അപമാനകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഏരിയ സെ ക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി പറഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ വികസന പ്രവൃത്തികള്‍ മുടങ്ങികിടക്കുന്നത് ബാങ്കിലെ പ്രതിസന്ധി കൊണ്ടുകൂടിയാണെന്നും പഞ്ചായത്തിലേക്കും മാര്‍ച്ചുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. മനോജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങ ളായ കെ.കെ. രാജന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, കെ.ശോഭന്‍കുമാര്‍, എം. വിനോദ് കുമാര്‍, അയിലക്കര മുഹമ്മദാലി, പി. പങ്കജവല്ലി, കെ. വിജയന്‍, കെ. ഹമീദ് എന്നിവര്‍ സംസാരി ച്ചു. സ്ഥലത്ത് പൊലിസ് നിലകൊണ്ടിരുന്നു. ബാങ്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു.