മണ്ണാര്‍ക്കാട് : സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി.പി.എ) രംഗത്തേക്ക് കൊമേഴ്സ് ബിരുദധാരികള്‍ക്ക് എത്തിപ്പെടുവാന്‍ അവസരമൊരുക്കുകയാണ് അസാപ് കേരളയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും. സി.പി.എ. ഇന്ത്യയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റിന് സമാന മായ അമേരിക്കയിലെ പ്രൊഫഷണല്‍ യോഗ്യതയാണ്. കൊമേഴ്സ് ബിരുദധാരികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടു കൂടി ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിത്. സി.പി.എ പ്രൊഫഷണലിസിന് നിലവില്‍ ശരാശരി വാര്‍ഷിക ശമ്പളം 12 മുതല്‍ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൊമേഴ്സ് ബിരുദധാരികള്‍ക്ക് സി.പി.എ പരീക്ഷാ പരിശീലനത്തോ ടുകൂടിയ യു.എസ്. ജനറലി അക്സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിന്‍സിപ്പിള്‍സില്‍ (ജി.എ.എ.പി) ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമകോഴ്സാണ് അസാപ് കേരളയും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. ഡിപ്ലോമ വഴി സി.പി.എ പരീക്ഷ യ്ക്കുള്ള പരിശീലനം പൂര്‍ത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോള്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍ട്ടി ഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് (എ.ഐ.സി.പി.എ) അംഗീകൃത സി.പി.എ. പരീക്ഷ എഴുതാനുള്ള അമേരിക്കന്‍ ഗവണ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത നേടാന്‍ കഴിയും. ഈ കോഴ്സ് പൂര്‍ത്തിയാകുന്നതുവഴി ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാന്‍ സ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്ന താണ്. മികച്ച അദ്ധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഈ കോഴ്സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ ഥികള്‍ക്ക് ബഹുരാഷ്ട്ര കമ്പനികളില്‍ പ്ലേയ്സ്മെന്റ് നേടുവാനുള്ള അവസരങ്ങള്‍ ലഭിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിശീലനത്തിന് ധാരണയാ കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745083015/ 9495999706.