മണ്ണാര്‍ക്കാട് : ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീല്‍സ് മത്സരം സം ഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാ ര്‍ഥികളും ചേര്‍ന്ന് തയ്യാറാക്കുന്ന ആയിരം റീലുകള്‍ സമൂഹ മാധ്യമങ്ങളില്‍ സ്‌കൂള്‍ ക ലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. യുവജനോത്സവസന്ദേശം പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സന്ദേശ വീഡിയോകളും കലോത്സവ പ്രചാരണത്തിനുണ്ടാവും.
സ്‌കൂളുകള്‍ക്ക് പുറമെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളും റീലു കള്‍ തയ്യാറാക്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെ ആ ഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ശുചിത്വം, പ്രകൃതി സംരക്ഷ ണം തുടങ്ങിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് റീലുകള്‍ നിര്‍മ്മിക്കേണ്ടത്. ക ലോത്സവത്തിന്റെ വിവിധ വേദികള്‍ക്ക് നദികളുടെ പേരുകള്‍ നിശ്ചയിച്ചിട്ടുള്ള തിനാല്‍ നദികളെയും റീലിനു വിഷയമാക്കാം. സാമൂഹ്യ – സാംസ്‌കാരിക തനിമയുള്ള ഒരു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള റീലുകളാണ് പരിഗണിക്കുന്നത്. സാമൂഹ്യ മാധ്യമ ങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ വിലയിരുത്തി മികച്ച സ്‌കൂളുകള്‍ക്ക് സമ്മാനങ്ങ ള്‍ നല്‍കും. മല്‍സരത്തിനുള്ള റീലുകള്‍ ഡിസംബര്‍ 25 നു മുന്‍പായി keralaschool kalolsavam@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2338541.
റീല്‍സ് ഉത്സവത്തിന്റെ ഭാഗമായി ആദ്യം തയ്യാറാക്കിയ 4 റീലുകള്‍ സെക്രട്ടേറിയറ്റ് പി ആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ജില്ലാ കളക്ടര്‍ അനുകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, എ.ഡി.എം. പി.കെ വിനീത് എന്നിവര്‍ പങ്കെടുത്തു.