മണ്ണാര്‍ക്കാട് : ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്ര ഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷി ക്കാം.
കേരള മൂല്യ വര്‍ധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ് നിയമം, കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുന്‍കാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസര മാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം അന്‍പതിനായിരം രൂപവരെയുള്ള നികുതി കുടിശ്ശികകളെ അവ യുടെ പിഴയും പലിശയുമടക്കം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 2024 ഡിസംബര്‍ 1 മുതല്‍ 2024 ഡിസംബര്‍ 31 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ക്കും ഈ കാലാവധിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്‍ മേല്‍ ഷോര്‍ട് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം പേയ്മെന്റ് നടത്തുന്നവര്‍ക്കും കേരള ഫിനാന്‍സ് ആക്ട് സെ ക്ഷന്‍ 9 (3) പ്രകാരം ഈ കാലയളവില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മോഡിഫിക്കേഷന്‍ ഉത്തരവ് ലഭിച്ച് 60 ദിവസത്തിനകം പേയ്മെന്റ് നടത്തുന്നവര്‍ക്കും താഴെ പറയുന്ന നിരക്ക് ബാധകമാണ്.
അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകള്‍ക്ക് നികുതി തുകയുടെ 36 ശതമാനം ഒടുക്കി തീര്‍പ്പാക്കാം. പത്തുലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകള്‍ (അപ്പീലിലുള്ള കുടിശ്ശികകള്‍ക്ക് നികുതി തുകയുടെ 46 ശതമാനവും അപ്പീലില്‍ ഇല്ലാത്ത കുടിശ്ശിക കള്‍ നികുതി തുകയുടെ 56 ശതമാനവും) രണ്ട് വിധത്തില്‍ തീര്‍പ്പാക്കാം.
ഒരു കോടി രൂപയില്‍ അധികം നികുതി തുകയുള്ള കുടിശ്ശികകള്‍ (അപ്പീലിലുള്ള കുടിശ്ശികകള്‍ നികുതി തുകയുടെ 76 ശതമാനവും അപ്പീലില്‍ ഇല്ലാത്ത കുടിശ്ശികകള്‍ നികുതി തുകയുടെ 86 ശതമാനവും) എന്നിങ്ങനെ തീര്‍പ്പാക്കാം.
ഈ കാലാവധിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്‍ മേല്‍ ഷോര്‍ട് നോട്ടീസ്, മോഡിഫിക്കേ ഷന്‍ ഉത്തരവ് എന്നിവ പ്രകാരമുള്ള പേയ്‌മെന്റുകള്‍ 60 ദിവസത്തിന് മുകളില്‍ 120 ദിവസത്തിനകം വരെ ചെയ്യുന്നവര്‍ക്ക് നിരക്കില്‍ രണ്ട് ശതമാനം അധിക ബാധ്യത ഉണ്ടാകും.
പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ www.keralataxes.gov.in ല്‍ സമര്‍പ്പിക്കണം.
ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദര്‍ശിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനം എസ്.ആര്‍.ഒ നമ്പര്‍ 1153 /2024 തീയതി 12/12/2024 കാണുക. പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31.