കല്ലടിക്കോട് : ബി.ജെ.പി. കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനയംപാട ത്ത് പ്രതിഷേധജ്വാല നടത്തി. റോഡ് നവീകരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുക, മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കച്ചേരിപ്പടി യില്‍ നിന്നും തുടങ്ങിയ റാലി പനയംപാടം ജംങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ ചന്ദ്രകുമാര്‍ അധ്യക്ഷനായി. സംസ്ഥാന സമി തി അംഗം എ. സുകുമാരന്‍, ജില്ലാ സെക്രട്ടറി രവി അടിയത്ത്, മണ്ഡലം പ്രസിഡന്റ് പി. ജയരാജ്, ജയപ്രകാശ്, പി.വി ഗോപാലകൃഷ്ണന്‍, ബീനചന്ദ്രകുമാര്‍, രാജുകാട്ടുമറ്റം എന്നിവ ര്‍ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മകമായി കുന്നിടിക്കുകയും ചെയ്തു.
![](http://unveilnewser.com/wp-content/uploads/2024/11/45.16x10.83-2.pdf-1050x252.jpg)