മണ്ണാര്‍ക്കാട് : ടാറിങ് പൂര്‍ത്തിയായ മണ്ണാര്‍ക്കാട് – കോങ്ങാട് റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സമാന്തര പ്രതലം ഒരുക്കണമെന്ന ആവശ്യമുയരു ന്നു. നിലവില്‍ പ്രധാന റോഡിലേക്ക് ഉയരം വര്‍ധിച്ചതിനാല്‍ സര്‍വീസ് റോഡ് താഴ്ചയി ലാണ്. ഇത് വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലേക്ക് ഇറങ്ങുമ്പോഴും പ്രധാന റോഡിലേ ക്ക് പ്രവേശിക്കുമ്പോഴും പ്രയാസമുണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
മുക്കണ്ണത്ത് നിന്നും പുല്ലിശ്ശേരി, ഗോവിന്ദാപുരം, മുണ്ടേക്കരാട് ഭാഗത്തേള്ള സര്‍വീസ് റോഡിലാണ് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെ ടുന്നത്. ഈ ഭാഗത്ത് റോഡിന്റെ ഒരുവശത്തും മുക്കണ്ണം നിസ്‌കാരപള്ളിക്ക് സമീപ ത്തും വലിയ താഴ്ചയാണ്. ഇവിടെ സംരക്ഷണഭിത്തിയുമില്ല. ഇത് അപകടസാധ്യത വര്‍ധി പ്പിക്കുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
റോഡ് പ്രവൃത്തികള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അപകാതകള്‍ പരിഹരിക്കണ മെന്നത് കരാറുകാരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും നാട്ടു കാര്‍ അറിയിച്ചിരുന്നു. പലസ്ഥലങ്ങളിലും നടപ്പാതകളുടേയും സ്ലാബുകളുടേയും അപ ര്യാപ്തതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കണം. അപകടങ്ങള്‍ സംഭവിക്കാ തിരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.