മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്‌സിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് മുന്നില്‍ ധര്‍ണ നടത്തി. ജീവനക്കാരെ സാരമായി ബാധിക്കുന്ന പവര്‍ സെക്രട്ടറിയുടെ ഏകപക്ഷീയമായ ഉത്തരവുകള്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക, മാസ്റ്റര്‍ ട്രസ്റ്റ് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുക, ക്ഷാമബത്താ ഗഡുക്ക ള്‍ അനുവദിക്കുക, എല്ലാ തൊഴിവലാളികള്‍ക്കും ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം നടപ്പിലാ ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ ക്കും ബാധകമായ ആരോഗ്യചികിത്സാ പദ്ധതി നടപ്പിലാക്കുക, പെറ്റികോണ്‍ട്രാക്റ്റ് ബില്ലുകള്‍ കാലതാമസമില്ലാതെ പാസാക്കി പണം നല്‍കുക, കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായി രുന്നു സമരം. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന സെക്രട്ടറി എം.സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഡിവിഷന്‍ സെക്രട്ടറി എം. കൃഷ്ണകുമാര്‍ അധ്യക്ഷനാ യി. കെ.എസ്.ഇ.ബി. ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.എ ശിവ ദാസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.ആര്‍ ദിനേശ്കുമാര്‍, പി. വേണുഗോപാ ല്‍, അബ്ദുല്‍ ഗഫൂര്‍, വി. മുഹമ്മദ് ബഷീര്‍, അജിത്ത്കുമാര്‍, വിഷ്ണു, വി. ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.