അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്ര ക്രിയയ്ക്കും തുടര്‍ചികിത്സക്കും കൈത്താങ്ങുമായി എടത്തനാട്ടുകര ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ രക്ഷിതാ വുകൂടിയായ പൂതാനി മുഹമ്മദാലിയുടെ ചികിത്സക്കായി 1, 11, 111 രൂപ എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കളൂലെ സ്റ്റാഫ് കൗണ്‍സില്‍, സ്‌നേഹ പൂര്‍വം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. ജൂനിയര്‍ റെഡ് ക്രോസ് അടക്കമു ള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.
സ്‌കൂളില്‍ നടന്ന തുക കൈമാറ്റ ചടങ്ങില്‍ ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവ ള്ളി, സെക്രട്ടറി ഉസ്മാന്‍ കുറുക്കന്‍, ജോയിന്റ് സെക്രട്ടറി സക്കീര്‍ നാലുകണ്ടം, പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാന അധ്യാപകന്‍ പി. റഹ്മത്ത്, സീനിയര്‍ അസിസ്റ്റന്റ് ഡോ. സി.പി മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, കെ.എസ് ശ്രീകുമാര്‍, ഹൈസ്‌കൂള്‍ വിഭാഗം എസ്. ആര്‍.ജി. കണ്‍വീനര്‍ എ. സാലിഹ, സ്‌നേഹപൂര്‍വം കോര്‍ഡിനേറ്റര്‍ കെ.യൂനുസ് സലീം, അധ്യാപകരായ എം. അഷ്‌റഫ്, പി. അബ്ദുള്‍ സലാം, സി.ജി വിമല്‍ എന്നിവര്‍ പങ്കെടു ത്തു. അധ്യാപകരായ ടി.ബി. ഷൈജു, സി. ബഷീര്‍, കെ.ടി. സിദ്ദീഖ്, കെ.ടി. സക്കീന, എം. ജിജേഷ്, ടി. സാജി, അഷ്റഫ്, വി.പി. നൗഷിദ, കെ.ജി. സുനീഷ്, വി.പി. അബൂബക്കര്‍, പി. പ്രീത നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
