മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ പുലിയുടെ ആക്രമണമുണ്ടായ വീട്ടി ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെത്തി വിവരശേഖരണം നടത്തി. നല്ലുകുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടിലാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ സന്ദര്‍ശനം നടത്തിയത്. ഞായറാഴ്ച ബെന്നിയുടെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ പുലി കടിച്ചുകൊന്നിരുന്നു. ജമുനാപ്യാരി ഇനത്തില്‍പെട്ട ആടുകളാണ് ചത്തത്. പുലിയെ നേരിട്ട് കണ്ടെന്ന് ബെന്നിയുടെ ഭാര്യ ഡെയ്‌സിയും പറഞ്ഞിരുന്നു. ഞായറാഴ്ച പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെത്തി പ്രദേശത്ത് പരി ശോധന നടത്തുകയും വന്യജീവിയെ നിരീക്ഷിക്കുന്നതിനായി വീടിന് സമീപം കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്ന് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. ആടുകളുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ആക്രമിച്ചു കൊന്നത് പുലിയാണോ മറ്റേതെങ്കിലും വന്യജീവിയാണോയെന്നത് ഇതിലൂടെ വ്യക്ത മായേക്കും. തുടര്‍ന്ന് നഷ്ടപരിഹാര ത്തിനുള്ള നടപടികള്‍ സ്വീകരിക്കു മെന്നും ഉദ്യോ ഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കൂട് സ്ഥാപിക്കണ മെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെ ങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. സമീപ പ്രദേശത്തെ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിനീക്കുന്നതിന് സ്ഥലം ഉടമയ്ക്ക് നിര്‍ദേശം നല്‍കുകയും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെ ടുത്തിയിട്ടുമുണ്ട്.
