ബി.എം.ഡി. പരിശോധന സൗജന്യം, മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍:9188367109, 9188367209
മണ്ണാര്‍ക്കാട് : അസ്ഥിരോഗങ്ങള്‍മൂലം വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാംപ് ഡി സംബര്‍ 21ന് ആശുപത്രിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ക്യാംപ്. പ്രമുഖ അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ.മാത്യു പനയ്ക്കാത്തോട്ടം നേതൃത്വം നല്‍കും. ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെ യ്യണം. പങ്കെടുക്കുന്നവര്‍ക്ക് 1,000 രൂപ നിരക്ക് വരുന്ന അസ്ഥിബലക്ഷയ പരിശോധന തികച്ചും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അസ്ഥികളിലെ ധാതുസന്ദ്രത അറിയുന്നതിനുള്ളതാണ് ബോണ്‍ മിനറല്‍ ഡെന്‍സിറ്റി അഥവാ ബി.എം.ഡി പരിശോധന നടത്തുന്നത്. അസ്ഥിയുടെ ബലവും അതിലടങ്ങിയി ട്ടുള്ള കാത്സ്യത്തിന്റെ അളവും ഇതിലൂടെ അറിയാനാകും, പ്രായാധിക്യം മൂലമുണ്ടാകു ന്ന അസ്ഥി ബലക്ഷയത്തിന്റെയും സ്ത്രീകളില്‍ പ്രസവാനന്തരം ഉണ്ടാകുന്ന അസ്ഥി ബലക്ഷയത്തിന്റെ തോതും ഇതുവഴി അളക്കാനാകും. ഹോര്‍മോണുകളുടെ വ്യത്യാസ ങ്ങള്‍ കൊണ്ട് സംഭവിക്കുന്ന അസ്ഥിബലക്ഷയത്തിന്റെയും വാതസംബന്ധമായ അ സ്ഥി ബലക്ഷയത്തിന്റെയും സൂചനയും ബി.എം.ഡി. പരിശോധന വഴിഅറിയാന്‍ കഴി യും. ഈ പരിശോധനയാണ് ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കു ന്നത്. കൂടാതെ എക്‌സറേ, ലാബ് ടെസ്റ്റ് ഉള്‍പ്പടെ എല്ലാ ടെസ്റ്റുകള്‍ക്കുമുള്ള ഫീസില്‍ 50 ശതമാ നം ഇളവും ലഭിക്കും. ഡോക്ടര്‍മാരുടെ സേവനം സൗജന്യമായിരിക്കും.
വിട്ടുമാറാത്ത പുറംവേദന, കാല്‍മുട്ട് വേദന, തോള്‍വേദന, കൈവേദന, നടുവേദന എന്നിവ അനുഭവപ്പെടുന്നവര്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പുകവലി, മദ്യ പാനം ശീലമുള്ളവര്‍, ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടവര്‍, അസ്ഥികള്‍ക്ക് ഒടിവോ, തേ യ്മാനമോ ഉള്ളവര്‍, 50 വയസിന് ശേഷം അസ്ഥിപൊട്ടല്‍ സംഭവിച്ചവര്‍, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കപ്പെട്ടവര്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ക്യാംപില്‍ പങ്കെടുക്കാം. ക്യാംപിന് ശേഷവും അസ്ഥിരോഗവിദഗ്ദ്ധന്റെ സേവനം ആശുപത്രിയില്‍ ലഭ്യമാകും. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.30 മണി വരെ ഡോ. മാത്യു പനയ്ക്കാത്തോട്ടം ആശുപത്രിയിലെത്തുന്ന രോഗികളെ പരിശോധിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.ബുക്കിങ്ങിന് : 9188367109, 9188367209.
