കല്ലടിക്കോട് : തുടര്‍ച്ചയായി അപകടങ്ങള്‍ നടന്ന പനയംപാടം വളവില്‍ റോഡിന്റെ ഉപരിതലം പരുക്കനാക്കി തുടങ്ങി. കയറ്റവും വളവും ചേര്‍ന്നുവരുന്ന 400 മീറ്ററോളം ദൂരമാണ് പരുക്കനാക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള താത്കാലിക ശ്രമത്തിന്റെ ഭാഗമായാണിത്. ചെറിയ ചാറ്റല്‍ മഴയുണ്ടായാല്‍ പോലും റോഡിന്റെ മിനുസം കാരണം വാഹനങ്ങള്‍ തെന്നിപോകുന്നതായി പരാതിയുയര്‍ന്നിരുന്നു. കഴി ഞ്ഞദിവസം താഴെ പനയംപാടത്തും ദുബായ്ക്കുന്നിനും മുന്നിലായി ബാരിക്കേഡുകളും വേഗത നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. കൂടാതെ പനയംപാടം ഭാഗത്ത് 500 മീറ്ററോളം ദൂരം താത്കാലിക ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. അതിനുപുറമെ യാണ് റോഡ് പരുക്കനാക്കുന്നത്. കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ്, ദേശീയ പാത വിഭാഗം, പൊതുമരാമത്ത് – റെവന്യുവകുപ്പുകള് സംയുക്തമായി സ്ഥലത്ത് പരി ശോധന നടത്തിയിരുന്നു. ഇതുപ്രകാരമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നടപടികള്‍ ഉണ്ടാകും.
