മണ്ണാര്‍ക്കാട് : കൃഷിയാവശ്യത്തിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇട തുകര കനാല്‍വഴി ജലസേചനമാരംഭിച്ചു. ചളവറ, അമ്പലപ്പാറ ഭാഗങ്ങളിലെ കര്‍ഷകരു ടെ ആവശ്യപ്രകാരമാണ് കഴിഞ്ഞദിവസം കനാല്‍ തുറന്നത്. കനാലിന്റെ ഷട്ടര്‍ നാല്‍ പ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം വിട്ടത്. ആവശ്യത്തിന് വെള്ളം ഉപയോഗി ക്കുകയും സംഭരിക്കുകയും ചെയ്തശേഷമേ അടയ്ക്കുകയുള്ളൂ. രണ്ടാംവിള നെല്‍കൃഷി യ്ക്കുള്ള ജലസേചനം സുഗമമാക്കുന്നതിനായി പ്രധാന കനാലുകളും ഉപകനാലുകളും വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള ജോലികളും നടത്തിയിരുന്നു. കാര്‍ഷികമേഖലയിലൂ ടെ കടന്നുപോകുന്ന കനാലിന്റെ വാലറ്റ പ്രദേശങ്ങളിലേക്കുവരെ ഇന്നലെ വെള്ളമെ ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ ആദ്യവാരത്തിനുള്ളില്‍ കനാലുകള്‍ തുറക്കാനായിരുന്നു കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ഉപദേശക സമിതി യോഗം തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ഈസമയം പലഭാഗങ്ങളിലും വ്യാപകമായി മഴ ലഭിച്ചത് കാര്‍ഷികമേഖലയ്ക്ക് ഗുണ മാകുകയും ജലവിതരണതീയതി മാറ്റിവെക്കുകയുമായിരുന്നു. വൃഷ്ടിപ്രദേശങ്ങളിലും മഴ ലഭിച്ചതിനാല്‍ അണക്കെട്ടിലും ജലനിരപ്പുയരുകയും ഷട്ടറുകള്‍ 10സെന്റീമീറ്റര്‍ ഉയരത്തില്‍ തുറക്കുകയും ചെയ്യേണ്ടിവന്നു. വലതുകര പ്രധാനകനാല്‍വഴി 55 ദിവസ വും ഇടതുകരപ്രധാന കനാലിലൂടെ 70 ദിവസവും നല്‍കാനുള്ള വെള്ളമാണ് പദ്ധതി യിലുള്ളത്.
അതേസമയം കര്‍ഷകര്‍ ആവശ്യമുന്നയിക്കാത്തതിനാല്‍ അണക്കെട്ടിന്റെ വലതുകര കനാല്‍ വഴിയുള്ള ജലസേചനമാരംഭിച്ചിട്ടില്ല. കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളി നേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, വാണിയംകുളം, ചളവറ, നെല്ലായ, വല്ല പ്പുഴ, തെങ്കര, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകളിലും ഒറ്റപ്പാലം, മണ്ണാര്‍ക്കാട് നഗര സഭകളിലും രണ്ടാംവിള നെല്‍കൃഷി കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളത്തെ ആശ്ര യിച്ചുകൂടിയാണ് നടന്ന് വരുന്നത്. ഈ മേഖകളിലായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്.
