മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 354 കേസുകള്‍ തീര്‍പ്പായി. വിവിധ കേസുകളിലായി 5.59 കോടി രൂപ വിധിക്കുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 4,03,68,800 രൂപ ആ ണ് നഷ്ടപരിഹാരമായി ലഭിച്ചത്. ദേശസാത്കൃത സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള വായ്പ പരാതിയില്‍ 1,03,94,760 രൂപ തിരിച്ചടവായി ലഭിക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോട തികളില്‍ നടന്ന സ്‌പെഷ്യല്‍ സിറ്റിങ്ങില്‍ 2878 പെറ്റി കേസുകളില്‍ നിന്നായി 40,90,550 രൂപ സര്‍ക്കാരിന് പിഴ ഇനത്തില്‍ ലഭിച്ചു. അദാലത്തിന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ഇ സാലിഹ്, അഡീഷണല്‍ ജില്ലാ ജഡ്ജി ആര്‍. വിനായക റാവു, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) ദേവിക ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.