മണ്ണാര്‍ക്കാട് : വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഡി.സി.സി. മെമ്പര്‍ കെ. ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.ജി ബാബു, ഹബീബുള്ള അന്‍സാരി, സി.ജെ രമേശ്, ഗിരീഷ് ഗുപ്ത, കുരിക്കള്‍ സൈദ്, നൗഷാദ് ചേലംഞ്ചേരി, നൗഫല്‍ തങ്ങള്‍, വി.പ്രീത, അനിത വിത്തനോട്ടില്‍, സി.പി മുഹമ്മദാലി, സതീശന്‍ താഴത്തേതില്‍, വി.ഡി പ്രേംകുമാര്‍, മനച്ചിത്തൊടി ഉമ്മര്‍, വേണുഗോപാല്‍, സിബ്ഹത്തുള്ള, സുബൈര്‍ പാറക്കോട്ടില്‍, സമദ് പുളിക്കല്‍, ഹമീദ് മണലടി, പൊതി യില്‍ ബാപ്പുട്ടി, എം.സി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.