മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കള്‍ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായ മംഗ ലം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് എത്തിയത്. ചെറുള്ളി തന്‍വീറുല്‍ ഇസ്ലാം മദ്റസാ ഹാളില്‍ നടത്തിയ പ്രാര്‍ത്ഥനാ സദസിലും നേതാക്കള്‍ പങ്കെടുത്തു. അപകടത്തില്‍ മരി ച്ച വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ഉചിതമായ ധനസഹായം അനുവദി ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവ ശ്യപ്പെട്ടു. മുമ്പ് അപകടങ്ങള്‍ നടന്നപ്പോഴക്കെ റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത യും അപാകതയുമെല്ലാം പ്രദേശവാസികളും രാഷ്ട്രീയ സംഘടനകളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളാ ത്ത സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് നാല് ജീവനുകള്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ റഷീദ് തങ്ങള്‍ പട്ടാമ്പി, പി.കെ അബ്ദുള്ള കുട്ടി, ജില്ലാ സെക്രട്ടറി എം.എസ് നാസര്‍, മണ്ഡലം പ്രസിഡന്റ് സലാം തറയില്‍, ജനറല്‍ സെക്രട്ടറി നിസാമുദ്ദീ ന്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം പ്രൊഫ. സലാഹുദ്ദീന്‍, പി.കെ എം മുസ്തഫ, സൈ തലവി വാലിക്കോട്, വി.കെ ഷാഹുല്‍ ഹമീദ്, കെ.ജെ മുഹമ്മദുപ്പ, കാദര്‍ പൊന്നംകോട്, എം.യു ഷംസുദ്ദീന്‍, എം.കെ മന്‍സൂര്‍, കാദര്‍ പാറക്കാട്, ഗഫൂര്‍ വാലിക്കോട്, സൈതല വി പുഴക്കല്‍, പി.എച്ച് റഫീക്ക്, മുഹമ്മദ് ഷാഫി, അനീസ് കരിമ്പനക്കല്‍ എന്നിവരും പങ്കെടുത്തു.