മണ്ണാര്‍ക്കാട് : നവീകരിച്ച മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ഇപ്പോ ഴുള്ള യാത്ര സൂപ്പറാണെന്ന് യാത്രക്കാര്‍. രണ്ട് ഘട്ട ടാറിങ് കഴിഞ്ഞ റോഡിലൂടെ കൂടുത ല്‍ സുഗമമായ യാത്ര ആസ്വദിക്കുകയാണ് ഇതുവഴിയുള്ള വാഹനഡ്രൈവര്‍മാരും യാത്രക്കാരും. വര്‍ഷങ്ങളോളം നേരിട്ട യാത്രാദുരിതത്തിനാണ് ഇതോടെ അറുതിയായ ത്. കുണ്ടും കുഴികളും നിറഞ്ഞുകിടന്ന റോഡ് പഴയ ചിത്രമാണ്. അരുകില്‍ ഓവുചാലും കലുങ്കുകളും നിലവാരമുള്ള ടാറിങുമായി റോഡിന്റെ ചിത്രം തന്നെ ഇന്ന് മാറി. പാല ക്കാട് കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാടിനും മുണ്ടൂരിനും ഇടയില്‍ ഗതാഗത തടസം നേരിട്ടാല്‍ വലിയ വാഹനങ്ങളുള്‍പ്പടെ സഞ്ചരിക്കാനുള്ള ബദല്‍മാര്‍ഗം കൂടി യാണ് ഈ റോഡ്.
വര്‍ഷങ്ങളോളം തകര്‍ന്നുകിടന്നിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ 2021ലാണ് കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ റോഡ് വീതി കൂട്ടി നവീകരണം ആരംഭിച്ചത്. 11 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴ് മീറ്ററിലാണ് ടാറിങുള്ള ത്. അറുപതോളം കലുങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആകെയുള്ള ദൂരത്തില്‍ കുറച്ച് മാത്രമേ ഓവുചാല്‍ ഇല്ലാത്തതുള്ളൂ. ഒന്നര വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് തുട ങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നരവര്‍ഷത്തിലധികം സമയമെടുത്തു. ഫ ണ്ടിന്റെ ലഭ്യതയടക്കുള്ള തടസങ്ങളാണ് ഇതിന് കാരണമായതും. മാസങ്ങളുടെ ഇട വേളയിലാണ് ടാറിങ് നടന്നത്. കൊട്ടശ്ശേരി മുതല്‍ പള്ളിക്കുറുപ്പ് വരെയുള്ള 13 കിലോ മീറ്റര്‍ ദൂരത്തിലാണ് ആദ്യം രണ്ട് പാളി ടാറിങ് പൂര്‍ത്തിയാക്കിയത്. ആഗസ്റ്റ് മാസത്തില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് പ്രവൃത്തികളാരംഭിച്ചു. രാത്രിയും പകലുമായി ജോലികള്‍ ക്രമീ കരിച്ച് വേഗത്തില്‍ തന്നെ ഈഭാഗത്തെ ഒന്നാംഘട്ട ടാറിങ് നടത്തി. ഇതോടെ ഇതുവഴി യുള്ള യാത്ര സുഗമമമായി.
റോഡ് നവീകരണത്തിനായി 53.6 കോടിരൂപയാണ് കിഫ്ബി ആദ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സമര്‍പ്പിച്ച 61 കോടിരൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നല്‍കാത്തതിനാല്‍ രണ്ടാം ഘട്ടം വൈകാനിടയാ യി. അംഗീകാരം ലഭ്യമായമുറയ്ക്കാണ് കരാറുകാരന്‍ പള്ളിക്കുറുപ്പ് മുതല്‍ മണ്ണാര്‍ക്കാട് വരെ നാല് കിലോമീറ്ററില്‍ രണ്ടാംഘട്ട ടാറിങ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയാ ക്കിയത്. ഇനി ഈ ഭാഗത്ത് റോഡ് മാര്‍ക്കിങ്, റോഡ് സുരക്ഷയുടെ ഭാഗമായുള്ള മുന്നറി യിപ്പ് ബോര്‍ഡുകളടക്കം സ്ഥാപിക്കേണ്ടതുണ്ട്. മുക്കണ്ണം ഭാഗത്ത് കാട്ടുപന്നി കുറുകെ ചാടി അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ വേഗതാനിയന്ത്രണ സംവിധാനവും നേര ത്തെ സ്ഥാപിച്ചിട്ടുണ്ട്. കൊട്ടശ്ശേരി വരെ റോഡ് മാര്‍ക്കിങ് നടത്തിയശേഷം മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റും സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.