വന്യജീവിയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍
കാഞ്ഞിരപ്പുഴ : പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. രണ്ട് ആടുകള്‍ ചത്തു. നല്ലൂക്കുന്നേല്‍ ബെന്നിയുടെ വീട്ടിലെ ജമുനാപ്യാരി ഇനത്തില്‍പെട്ട ആടുകളെയാണ് വന്യജീവി കൊന്നത്. ആക്രമി ച്ചത് പുലിയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.40ഓടെയായി രുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള കൂട്ടിലാണ് നാല് വയസ്സുള്ള അമ്മയാടിനേയും മൂന്ന് മാസം പ്രായ മുള്ള കുട്ടിയാടിനെയും കയറില്‍ കെട്ടിയിട്ടിരുന്നത്. വീടിന് പുറത്ത് ലൈറ്റുമിട്ടിരുന്നു. ആടിന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്ന ബെന്നിയുടെ ഭാര്യ ഡെയ്‌സി പുറത്തിറങ്ങി നോക്കി യപ്പോള്‍ ആടിനെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് ഡെയ്‌സി പറഞ്ഞു. കയറില്‍ കെട്ടിയിട്ടിരുന്ന തള്ളയാടിനെ കൊണ്ടുപോകാനുള്ള ശ്രമം നടക്കാതായതോടെ കൂട്ടിലു ണ്ടായിരുന്ന കുട്ടിയാടിനെ പിടികൂടുകയായിരുന്നു. ഇത് കണ്ട് ഡെയ്‌സ് ഒച്ചവെച്ചതോടെ ആടിനെ താഴെയിട്ട് കൂടിന് സമീപത്ത് തന്നെ നിന്നു. തന്നെ നോക്കി രണ്ട് തവണ മുരണ്ട ശേഷം വന്യജീവി സമീപത്ത് പറമ്പിലേക്ക് പോവുകയായിരുന്നുവെന്ന് ഡെയ്‌സി പറ ഞ്ഞു. ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
പുലിയിറങ്ങിയതോടെ ഭീതിയിലായ കുടുംബം മുറ്റത്ത് തീകൂട്ടി നേരം പുലരുംവരെ ഉറക്കമിളച്ചിരിക്കുകയായിരുന്നു. വിവരമറിയിച്ചപ്രകാരം പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷ നില്‍ നിന്നും രാവിലെ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. സ്ഥലത്ത് കരിയിലയും മറ്റും വീണ്കിടക്കുന്നതിനാല്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ലെന്ന് വനപാലകര്‍ പറഞ്ഞു. ആടുകളുടെ ജഡം വനംവകു പ്പിന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി സംസ്‌കരിച്ചു. വന്യജീവിയെ നിരീക്ഷി ക്കാന്‍ വീടിന് സമീപം കാമറ സ്ഥാപിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, വാര്‍ഡ് മെമ്പര്‍ മിനിജോണ്‍, കേരള കോണ്‍ഗ്രസ് (എം) നേതാവ് അഡ്വ. ജോസ് ജോസഫ് തുടങ്ങിയവരും എത്തിയിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ വന്യജീവി ആക്രമണത്തിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങളെ വേട്ടയാടാനായി ജനവാസമേഖലയിലെത്തുന്ന വന്യജീവിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമെന്ന് വനപാലകര്‍ അറിയിച്ചു.
മുമ്പും ബെന്നിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന മൃഗങ്ങളെ വന്യജീവി പിടികൂടിയിട്ടു ണ്ട്. നാല് വര്‍ഷം മുമ്പ് ഡെയ്‌സി ആടുകളെ മേയ്ച്ച് തിരിച്ചുവരുന്നതിനിടെ കൂട്ടത്തിലു ണ്ടായിരുന്ന ഒരാടിനെ പുലി പിടികൂടിയിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന 20 ഓളം കോഴികളെയും രണ്ട് മാസം മുമ്പ് നായയെും വന്യജീവി പിടികൂടിയിട്ടുണ്ട്. നേരത്തെ അഞ്ച് ആടുകള്‍ ഉണ്ടായിരുന്നത് വന്യജീവി ശല്ല്യം മൂലം വിറ്റൊഴിവാക്കുകയായിരു ന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.ദിവസം ഒന്നര ലിറ്റര്‍ പാല്‍കറക്കുന്ന തള്ളയാടിനെ വന്യജീവി കൊന്നതോടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം കൂടിയാണ് നഷ്ടപ്പെട്ടത്.