മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് എം.ഇ.എസ്. കല്ലടി കോളജ് മൈതാനത്ത് അത്‌ലറ്റിക്‌സ് മത്സരങ്ങളോടെ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനാ യി. സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷ്‌റ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, തങ്കം മഞ്ചാടി ക്കല്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, ഓമന രാമചന്ദ്രന്‍, ആയിഷാ ബാനു, രമാസുകുമാരന്‍, വി.അബ്ദുള്‍ സലീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജന്‍ ആമ്പാടത്ത്. എ. ഷൗക്കത്തലി, പഞ്ചായത്ത് മെമ്പര്‍മാരായ സഹദ് അരിയൂര്‍, നിജോ വര്‍ഗീസ്, നവാസ് നാട്ടുകല്‍, കെ.ടി അബ്ദുള്ള, സുബൈര്‍, സംഘാടക സമിതി ഭാരവാഹികളായ ഗിരീഷ് ഗുപ്ത, മുജീബ് മല്ലിയില്‍, അബു വറോടന്‍, കെ.ജെ ശിവപ്രസാദ്, സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കബഡി മത്സരത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ടീം വിന്നേഴ്‌സ് ട്രോഫിയും കരിമ്പ പഞ്ചായത്ത് ടീം റണ്ണേഴ്‌സ് ട്രോഫിയും നേടി. വടംവലി മത്സരത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ടീം വിന്നേഴ്‌സ് ട്രോഫിയും, തെങ്കര പഞ്ചായത്ത് ടീം റണ്ണേഴ്‌സ് ട്രോഫിയും നേടി. ഫുട്‌ബോള്‍ മത്സരത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ടീം വിന്നേഴ്‌സ് ട്രോഫിയും അലനല്ലൂര്‍ പഞ്ചായത്ത് റണ്ണേഴ്‌സ് ട്രോഫിയും നേടി.