പാലക്കാട് : ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്തി. ഭിന്നശേഷി പെന്‍ഷന്‍ സാമൂഹ്യ സുര ക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും മാറ്റി ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ പദ്ധതിയാക്കി കാലാനുസൃത വര്‍ധനവ് വരുത്തി മുടക്കമില്ലാതെ വിതരണം നടത്തുക, ആശ്വാസ കിരണം പദ്ധതിയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. പാലക്കാട് മോയല്‍ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന കണ്‍ വെന്‍ഷന്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെ യ്തു. ഡി.എ.പി.എല്‍. ജില്ലാ പ്രസിഡന്റ് കെ.പി.എം സലീം അധ്യക്ഷനായി. സംസ്ഥാന ജന റല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള കളവയല്‍ വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശിവദാസന്‍ പുതിയങ്കം, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് സലീം പാല ക്കാട്, ഫത്താഹ് അലനല്ലൂര്‍, യൂസഫ് മാസ്റ്റര്‍, നസീമ മലമ്പുഴ, കെ. സറീന പാലക്കാട്, കബീര്‍ അണ്ണാന്‍തൊടി, മണികണ്ഠന്‍, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.