മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റ ര്‍സോണ്‍ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ 48 പോയിന്റ് നേടി മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജ് ചാംപ്യന്മാരായി. 27പോയിന്റ് നേടി വിക്ടോറിയ കോളേജ് രണ്ടാം സ്ഥാനവും, 22 പോയിന്റോടെ ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനംചെയ്തു. കായിക വിഭാഗം മേധാവി ഒ.എ. മൊയ്ദീന്‍ അധ്യക്ഷനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അസി.ഡയറക്ടര്‍ ടി.സി. മനോജ്, പ്രൊഫ. മനു ചക്രവര്‍ത്തി, കെ. ഹംസ എന്നിവര്‍ വിജയികള്‍ക്ക് ട്രോ ഫികള്‍ സമ്മാനിച്ചു. പ്രൊഫ. രാജേഷ്, ഡോ. ബിന്ദില്‍, പ്രൊഫ. വിബിന്‍, ഡോ. സലീജ്, പ്രൊഫ. സുഫൈല്‍, കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.