കാഞ്ഞിരപ്പുഴ: കാഞ്ഞിരത്ത് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പ് കല്ലമല റോഡരുകിലെ കെട്ടി ടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ജനവാസമേഖലയില്‍ ബീവ്‌റേജ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.മാവേലി സ്‌റ്റോര്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന സമരത്തില്‍ പൗരസമിതി പ്രവര്‍ത്തകരായ ഹരിദാസന്‍, പ്രിയ രാജ്, ബാലകൃഷ്ണന്‍, വിനീത്, ജനകീയ സമിതി പ്രതിനിധികളായ ശിവദാസന്‍, ജോസ് എന്നിവര്‍ സംസാരിച്ചു.