കോട്ടോപ്പാടം : സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിയൂര്‍ ബാങ്കിലേക്ക് നടത്തുന്ന ജനകീയമാര്‍ച്ചിന്റെ മുന്നോടിയായുള്ള സമര പ്രച രണജാഥയ്ക്ക് ശനിയാഴ്ച കാപ്പുപറമ്പില്‍ നിന്നും തുടക്കമായി. ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ എം. മനോജ്, ജാഥാ മാനേജര്‍ പി.പങ്കജവല്ലി, അംഗങ്ങളായ എം. സുഭാഷ് ചന്ദ്രന്‍, കെ. വിജയന്‍, പി.ഷംസുദ്ദീന്‍, കെ. സുബിന്‍, കെ.മണികണ്ഠന്‍, എ.കെ മോഹനന്‍, എം. അവറ തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലപ്പാറ, ഇരട്ടവാരി, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, ഭീമനാട്, വടശ്ശേരിപ്പുറം എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ കൊടക്കാട് സമാപിച്ചു. സമാപനയോഗം സി.പി.എം. കുമരംപുത്തൂര്‍ ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഇന്ന് കണ്ടമംഗലത്ത് നിന്നും തുടങ്ങി പുറ്റാനിക്കാട്, അമ്പാഴക്കോട്, കുണ്ടലക്കാട്, കൊടുവാളിപ്പുറം, വേങ്ങ, കൊമ്പം, നായാടിപ്പാറ, എന്നി വടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ ആര്യാമ്പാവില്‍ സമാപിക്കും. സി.പി.എം. മണ്ണാ ര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം ടി.ആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ഓഹരിഉടമ കളേയും നിക്ഷേപകരേയും വായ്പക്കാരേയും വഞ്ചിച്ച് ബാങ്കില്‍ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാരോപിച്ചും ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊ ണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണം നടനടത്തണമെന്നും ആവശ്യപ്പെട്ടാണ് സി.പി. എം 18ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തുന്നത്. സമരം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണ ന്‍ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ രാജന്‍ മാസ്റ്റര്‍, ടി.ആര്‍ സെബാസ്റ്റ്യന്‍, കെ.ശോഭന്‍കുമാര്‍, എം. വിനോദ്കുമാര്‍, ഐലക്കര മുഹമ്മദാലി, പി.പങ്കജവല്ലി, എം. മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും.