മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു. പ്രവ ര്‍ത്തകരെ ബലം പ്രയോഗിച്ച് പൊലിസ് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി സമരക്കാരെ സ്ഥല ത്ത് നിന്നും അറസ്റ്റുചെയ്ത് നീക്കി. പനയംപാടം സെന്ററില്‍ നടന്ന സമരം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി എം.എസ് നാസര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് വാഴമ്പുറം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് മുഖ്യപ്രഭാഷ ണം നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, ശെരീഫ് സാഗര്‍, പി.വി ഇര്‍ഷാദ്, മുസ്ത ഫ താഴത്തേതില്‍, കാദര്‍പൊന്നംകോട്, ഷബീബ് തച്ചമ്പാറ, ആഷിക് പുലാക്കല്‍, മുഹ മ്മദലി കരിമ്പ, കാദര്‍ പാറക്കാട്, സി.പി നൗഫല്‍, ഷമീര്‍ തെക്കന്‍, സക്കീര്‍ ചുള്ളിമുണ്ട, മന്‍സൂര്‍ കല്ലടിക്കോട്, ശിഹാബ് കരിമ്പ, ഗഫൂര്‍ ചുള്ളിപറമ്പില്‍, നജീബ് തങ്ങള്‍, എം.ടി ഹക്കീം, ഫാസില്‍ മുണ്ടംപോക്ക്, നാസര്‍ വാഴംപുറം, ശംസു കല്ലടിക്കോട്, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലീഗ് നേതാക്കളായ സലാം തറയില്‍, നിസാമുദ്ദീന്‍ പൊന്നംകോട്, യൂസഫ് പാലക്കല്‍, അബ്ബാസ് കൊറ്റിയോട്, എം. കുഞ്ഞുമുഹമ്മദ്, പി. കെ.എം മുസ്തഫ, മുഹമ്മദ് ഫാരിസ്, സലാം അറോണി, ഹുസൈന്‍ വളവുള്ളി, പി.എം സഫീര്‍, സമദ് വെട്ടം, ബഷീര്‍ കുഞ്ഞിച്ചാലി, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യൂത്ത് ലീഗ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്തെ അപകടമേഖല സന്ദര്‍ശിക്കാന്‍ എത്തിയ ഗതാഗ ത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി യൂത്ത് ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പനയം പാടത്തുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങ ള്‍ക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും പ്രദേശത്തെ അപകടങ്ങള്‍ ശാശ്വതമായി ഇല്ലാതാക്കുന്നതിനുള്ള പരിഹാരം കണ്ടെത്തണമെന്നും യൂത്ത് ലീഗ് മന്ത്രിയോട് ആവശ്യപ്പെട്ടു. മുണ്ടൂര്‍, പനയം പാടം പ്രദേശങ്ങളിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്ന തിനുള്ള ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി യതായി നേതാക്കള്‍ അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2024/11/sajv-media-2-copy-1050x252.jpg)