മണ്ണാര്‍ക്കാട് : റോഡ് നിര്‍മാണത്തിലെ അപകാതകള്‍ പരിഹരിക്കണമെന്നും തുടര്‍ച്ച യായുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനയംപാടത്ത് അനിശ്ചിതകാല നിരാഹാരസമരം. സമരപ്പന്തല്‍ സന്ദര്‍ശിച്ച ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിഷയത്തിന്‍മേല്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടി സ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ ഷൈജുവിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസി ഡന്റ് മുഹമ്മദ് നവാസ്, നൗഷാദ് കരിമ്പ,റിയാസ് തച്ചമ്പാറ,മുഹമ്മദ് അസ്ലം,പി.പി സുല്‍ ഫിക്കര്‍ അലി,ജൈസണ്‍ ചാക്കോ എന്നിവരാണ് നിരാഹാരമിരുന്നത്. റോഡിന്റെ അപാകതപരിഹരിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുമെന്നും ലഭ്യമായില്ലെങ്കില്‍ റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും തുക ചിലവാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് കരിമ്പ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം സമരഭടന്‍മാര്‍ക്ക് നാരങ്ങാവെള്ളം നല്‍കി സമരം അവസാനിപ്പിച്ചു. നിരാഹര സമരം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി സി. അച്യുതന്‍, ഗോകുല്‍ മാസ്റ്റര്‍, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ശശി തച്ചമ്പാറ, പറളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിനയന്‍ മാസ്റ്റര്‍, ആന്റണി മതിപ്പു റം, സേതുമാധവന്‍, മുഹമ്മദ് മുസ്തഫ, രാമചന്ദ്രന്‍, ഗിസാന്‍ മുഹമ്മദ്, ജോയ് മുണ്ടനാടന്‍, ഗിരീഷ് ഗുപ്ത, ഫിറോസ് ബാബു, ഹിലാല്‍, ജോയ് ജോസഫ്, രാജി പഴയകുളം, ഉമൈബ തുടങ്ങിയവര്‍ സംസാരിച്ചു.