കല്ലടിക്കോട് : പനയംപാടം വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥിനികളുടെ കുടും ബാംഗങ്ങളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അവരുടെ വീടുകളിലെ ത്തി സന്ദര്‍ശിച്ചു. ഒരു തരത്തിലും ആശ്വസിപ്പിക്കാന്‍ കഴിയാത്ത ദുരന്തമാണ് നടന്നതെ ന്ന് പറഞ്ഞ മന്ത്രി അപകടം നടന്ന റോഡിന്റെ തകരാര്‍ കാരണം ഇനി മറ്റൊരു ദുരന്തം ഉണ്ടാവാന്‍ അനുവദിക്കില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. റോഡിന്റെ തകരാ ര്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ ക്കുള്ള നഷ്ടപരിഹാരം ക്യാബിനറ്റില്‍ ആലോചിച്ച് തീരുമാനിക്കും. മരിച്ച റിദ ഫാത്തിമ യുടെ അച്ഛന്‍ ഓട്ടോ തൊഴിലാളിയാണ്. അവര്‍ക്ക് സ്വന്തമായി വീടില്ല , വാടകവീട്ടിലാ ണ് താമസം എന്നീ കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയും ധരിപ്പിക്കും. ഇവര്‍ താമസിക്കുന്നതിന് സമീപത്തു തന്നെ റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമി ലഭ്യമാ ണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അറിയിച്ചത് റവന്യൂ മന്ത്രിയെ ധരിപ്പിക്കും. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് കാബിനിറ്റ് മീറ്റിങ്ങില്‍ ആണ് തീരുമാനിക്കുക എന്നും പറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് പി.എസ് രാമചന്ദ്രന്‍, പൊലിസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!